ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താൻ നടത്തിയ ഇന്നത്തെ റഡാര്‍ പരിശോധന നിര്‍ത്തി. ആദ്യം ലഭിച്ച സിഗ്നൽ മനുഷ്യ ശരീരത്തിൽ നിന്നായിരിക്കില്ല എന്നാണ് വിദഗ്ധർ മാധ്യമങ്ങളോട് പറഞ്ഞത്. ലഭിച്ച സിഗ്നൽ തവളയിൽ നിന്നോ പാമ്പിൽ നിന്നോ വന്നതാവാൻ സാധ്യതയില്ലെന്നും നിഗമനം.
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. നിയമപാലകർ പ്രദേശത്ത് വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒരു നിശ്ചിത ആഴത്തിലും വീതിയിലും അവശിഷ്ടങ്ങൾക്കും കുന്നുകൾക്കും കീഴിൽ ജീവിച്ചിരിക്കുന്ന ആളുകളോ മൃഗങ്ങളോ ഉള്ളപ്പോൾ റഡാറിൽ സിഗ്നൽ ദൃശ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


