വയനാട്ടിൽ നാഷണൽ സർവീസ് സ്കീമിൽ 150 വീടുകൾ നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. യൂണിവേഴ്സിറ്റി, സ്കൂൾ സെല്ലുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിലേക്ക് തൃശ്ശൂരിൽ നിന്ന് 9 മൊബൈൽ ആംബുലൻസുകളും മെഡിക്കൽ സംവിധാനങ്ങളും വിന്യസിച്ചു. ആറ് ട്രക്കുകളിലായി ഈ സാധനങ്ങൾ കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
തൃശ്ശൂരിൽ അപകടമേഖലയായി അധികൃതർ കണ്ടെത്തിയ പ്രദേശങ്ങൾ വിട്ടുനൽകാൻ ജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. തൃശൂർ ജില്ലയിൽ ആരും റിസ്ക് എടുക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൃശൂർ ജില്ലയിൽ ഇതുവരെ 144 ക്യാമ്പുകളിലായി 2,984 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


