പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ ആകാശ് ഡിഗലിനെ കുത്തുകയായിരുന്നു.
ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.