പീരുമേട്: നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ വീണ്ടും അതിക്രൂര കസ്റ്റഡി മര്‍ദനം. മുണ്ടിയെരുമ സ്വദേശി ഹക്കിമിനാണ് മര്‍ദനമേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സ്വകാര്യ ആുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മര്‍ദനമേറ്റ് 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ ചികിത്സയ്ക്കെത്തിയത്. കുമാറിനെ മര്‍ദിച്ച എസ്ഐയും പൊലീസുകാരുമാണ് ഹക്കിമിനെയും മര്‍ദിച്ചതെന്നും കുമാറിന്റെ നിലവിളി കേട്ടിരുന്നതായും ഹക്കിം പറഞ്ഞു.
ഇതേ സ്റ്റേഷനിലാണ് കഴിഞ്ഞയാഴ്ച റിമാന്ഡിലികരിക്കെ കുമാര്‍ പോലീസ് മര്‍ദനമേറ്റ് മരിച്ചത്. ഇയാള്‍ ഉരുട്ടലിന് വിധേയനായെന്നും ശരീരത്ത് നിരവധി മുറിവുകളും ചതവുകളുമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുമാറിനെ മര്‍ദിച്ച എസ്ഐയും പോലീസുകാരുമാണ് ഹക്കിമിനെയും മര്‍ദിച്ചത്. കുമാറിന്റെ നിലവിളി കേട്ടെന്നും ഹക്കിം പറഞ്ഞു. കുമാറിന്റെ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇതേ പോലീസുകാരെ പ്രതിക്കൂട്ടിലാക്കുന്ന സംഭവം.
മര്‍ദനമേറ്റ ഹക്കിം പിടിച്ചു നിന്ന ഗ്രില്‍ വളഞ്ഞതിനെ തുടര്‍ന്ന് ഗ്രില്‍ മാറ്റിവയ്പ്പിക്കാനായി പൊലീസുകാരന് ഹക്കിമിന്റെ ഉമ്മയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയ ഉമ്മയുടെ മുന്നിലിട്ടും ഹക്കിമിനെ മര്‍ദിച്ചു. സെല്ലിന്റെ ഗ്രില്‍ നന്നാക്കിയില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ഹക്കിം ആരോപിച്ചു. മെഡിക്കല്‍ പരിശോധന നടത്തി തിരിച്ചെത്തിയ ശേഷമാണ് ഹക്കിമിനെ മര്‍ദിച്ചത്.

