കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തിയത് പരിഭ്രാന്തി പരത്തി.
കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉറവിടം വ്യക്തമല്ലാതെ കോടികൾ എത്തിയത്.ഇതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചു.
പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്ന് ബാങ്ക് ജീവനക്കാർക്കും വ്യക്തമായിട്ടില്ല. സാങ്കേതിക പ്രശ്നം മൂലമാണ് ഇത്തരത്തിൽ പണം എത്തിയതെന്നാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. തുക പിൻവലിച്ചതായി പിന്നീട് ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകി.
എന്നാൽ അക്കൗണ്ട് മരവിപ്പിച്ചതോടെ പലർക്കും ശമ്പളം പോലും പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അക്കൗണ്ടിൽ പണം എത്തിയത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണോ എന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നു.


