അവധിക്കാലത്തിന് വിട നൽകി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. കാലവർഷം ശക്തമായതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്കയൊഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി നിർവഹിക്കും.
മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.
ഇന്ന് സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടും. അരമണിക്കൂർ വർധിച്ച് രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെയാണ് പ്രവർത്തി സമയം. 44 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഇത്തവണ പുതുതായി സ്കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്.
ശക്തമായ മഴയിലുണ്ടായ കാലവർഷ കെടുതിമൂലമാണ് കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.


