മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് സംഭവം. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.
മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ബൈക്കിൽ നിന്ന് റോഡിൽ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സ്റ്റാച്യുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന 3 പവൻ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. അശ്വതിക്ക് സാരമായ പരുക്കുകളുണ്ട്. നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.


