ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകൾ ദേവികയാണ് ആത്മഹത്യ ചെയ്തത്. ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവിക.
ഇന്നലെ വൈകിട്ടോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെ ടിവി കേടായതും സ്മാർട്ട് ഫോൺ ഇല്ലാത്തതും ദേവികയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കൾ പറയുന്നു. പഠനം മുടങ്ങുമോയെന്ന ആശങ്കയും ദേവികയെ അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.


