ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന് സ്പീക്കറുടെ താക്കീത്. ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്നാണു നടപടി. ഇത് അവസാന താക്കീതാണെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്കി. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ ടി.എന്‍. പ്രതാപന് എംപിയെ നേരത്തെ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു.
അമിത് ഷായ്ക്കെതിരേ പോസ്റ്റര്‍; പ്രതാപന് സ്പീക്കറുടെ താക്കീത്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

