കോഴിക്കോട്: എസ്എൻഡിപിയുടെ തലപ്പത്തിരുന്ന് വർഗീയ വിദ്വേഷ വംശീയ പ്രസ്താവനകൾ തുടരുന്ന വെള്ളാപ്പള്ളി നടേശൻ നാരായണഗുരുവിന്റെ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും, മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശൻ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്.
വംശീയ വിദ്വേഷ പ്രചാരകനായി വെള്ളാപ്പള്ളി മാറി, മനസ്സിൽ കുമിഞ്ഞു കൂടിയ വെറുപ്പാണ് തീവ്രവാദി എന്ന് വിളിക്കാൻ കാരണമാകുന്നത്. ള്ളാപ്പള്ളി സഭ്യവും പക്വവുമായി പെരുമാറണം, സാമൂഹിക സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ പിൻവലിക്കുകയും ആവർത്തിക്കാതിരിക്കുകയും വേണം.


