കൊച്ചി: അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം അദ്ദേഹത്തിന്റെ എറണാകുളത്തുള്ള വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് സി.പി.എം നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് വടുതലയിലെ വസതിയിലെത്തി ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.തുടര്‍ന്ന് 11 മണിയോടെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ബ്രിട്ടോയുടെ സഹായിയായ അര്‍ജുന്‍ദാസിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാറിലായിരുന്ന ഭാര്യ സീനയും മകള്‍ നിലാവും ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തി. 3 വരെ തുടരുന്ന പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ബ്രിട്ടോയുടെ ആഗ്രഹ പ്രകാരം മൃതദേഹേം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും .