സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിക്കും.ചടങ്ങിലെ മുഖ്യാതിഥി മമ്മൂട്ടി ആയിരിക്കും. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.
എന്നാൽ, ചലച്ചിത്ര താരങ്ങളായ മോഹൻലാലും കമൽ ഹാസനും പൊതുസമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. ഇരുവരും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും തിരക്കുകളും സർക്കാരിനെ അറിയിച്ചതായാണ് വിവരം. മോഹൻലാൽ നിലവിൽ ദുബായിലാണുള്ളത്.


