കൊച്ചി ഫ്ളാറ്റ് ഒഴിപ്പിക്കല്‍ വൈകിയേക്കും.ഇനിയും സാവകാശം വേണമെന്ന് ഫ്ളാറ്റ് ഉടമകള്‍ പറയുന്നു. നിലവില്‍ ഒഴിഞ്ഞത് വാടകക്കാര്‍ മാത്രമാണ്. മാറി താമസിക്കാന്‍ പകരം സംവിധാനം ഇല്ലെന്നതാണ് പ്രതിസന്ധി.
ജില്ലാ ഭരണകൂടം നിര്‍ദേശിച്ച ഫ്ളാറ്റുകള്‍ വാടകയ്ക്ക് കിട്ടുന്നില്ലെന്നും ഫ്ളാറ്റുടമകള്‍ പറയുന്നു. ഇനി ഒഴിയാനുള്ള 196 കുടുംബങ്ങളും മാറി താമസിക്കേണ്ട പുതിയ ഇടം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഒഴിവുള്ള അപ്പാര്‍ട്മെന്റുകളുടെ പുതിയ പട്ടിക നല്‍കണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. ഫ്ലാറ്റ് പൊളിക്കല്‍ ചുമതലയുള്ള സബ് കലക്ടര്‍ ഇന്ന് വീണ്ടും ഉടമകളുമായി ചര്‍ച്ച നടത്തും.