തൊടുപുഴ: അടിമാലി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനുള്ളിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നെഹ്റു ട്രോഫി വള്ളം കളിക്കായി ഡ്യൂട്ടിയിട്ടെങ്കിലും ഇവർ പോയിരുന്നില്ല. അസൗകര്യമായതിനാൽ പോകാൻ കഴിയില്ലെന്നു ഇവർ സ്റ്റേഷനിലെ റൈറ്ററെ അറിയിച്ചിരുന്നു. ഇതിന്റെ പേരിൽ സ്റ്റേഷനിലെ റൈറ്റർ അധിക്ഷേപിച്ചെന്നാണു ആരോപണം. ഇതേ തുടർന്നാണു ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണു പറയപ്പെടുന്നത്. മറ്റു പൊലീസുകാർ പിന്തിരിപ്പിച്ചതിനെ തുടർന്ന് ഇവർ വീട്ടിലേക്കു മടങ്ങി
വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനുള്ളിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി

