മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.എം.ആർ.എൽ കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു.
സിഎംആർഎല്ലിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളിപ്പെടുത്താനാകില്ല എന്നുമായിരുന്നു ഇഡി നിലപാട്.സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് ആർഒസി റിപ്പോർട്ട്.


