തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി കസ്റ്റഡിയിലിരിക്കവെ പീരുമേട് സബ് ജയിലില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാജ്കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. നിലവിലെ അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രിയെ അറിയിക്കും. അനുകൂല തീരുമാനമില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുമെന്നും രാജ്കുമാറിന്റെ വീട്ടുകാര്‍ അറിയിച്ചു.

