കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
