വൈദ്യുതി ബില്ല് അടക്കാത്തതിനാൽ വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിച്ചേദിച്ചത്.സാധാരണ ട്രഷറി വഴിയാണ് പണം നല്‍കിയിരുന്നത്. ഇന്നലെ ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഈ ഓഫീസിലെ ഫ്യൂസൂരുന്നത് ഇത് രണ്ടാം തവണയാണ്.
ഇന്നലെ പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസും ഊരിയിരുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ച പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി ഇന്ന് പുനസ്ഥാപിച്ചു.24016 രൂപയായിരുന്നു ഡിഇഒ ഓഫീസിലെ കുടിശ്ശിക. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചു.


