കുടിശിക തുക അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി ഫ്യൂസ് ഊരിയ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ വൈദ്യുതി പുനസ്ഥാപിച്ചു. 10 ദിവസത്തിനകം കുടിശ്ശിക തുക അടയ്ക്കാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.
ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിക്കുന്നത്. കഴിഞ്ഞ വർഷം 80182 രൂപ കുടിശ്ശികയായതിനെതുടർന്ന് ഏപ്രിലിൽ കെഎസ്ഇബി ഫ്യൂസ് ഊരിയിരുന്നു.അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഓഫീസിലെ ഫ്യൂസ് ഊരിയത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു.