കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഞായാറാഴ്ച വിരമിച്ച സാഹചര്യത്തിലാണ് ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായത്. മന്ത്രിസഭ യോഗത്തിന്റെതായിരുന്നു തീരുമാനം. നേരത്തേ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു ഡോ. ബിശ്വാസ് മേത്ത.
1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്. അടുത്ത ഫെബ്രുവരി വരെയാണ് മേത്തയുടെ കാലാവധി. പി.കെ. മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്.


