നവകേരള ബസ് ഇനി അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും. മെയ് അഞ്ചു മുതല്‍ കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിലാണ് സര്‍വീസ് നടത്തുക. ഗരുഡ പ്രീമിയം എന്ന പേരില്‍ മേയ് 5 മുതല്‍ സര്‍വീസ് തുടങ്ങും. കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടിലാണ് സര്‍വീസ് . എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.കോഴിക്കോട് നിന്നും കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്.
കോഴിക്കോട് നിന്ന് വെളുപ്പിന് 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരും. മടക്കയാത്രയില്‍ ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും.ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും.ടിക്കറ്റ് നിരക്ക് 1171 രൂപയാണ്. മേയ് ഒന്നിന് വൈകിട്ട് 6.30 ന് ബസ് സര്‍വീസായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകും.എസി ബസുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്സും നല്‍കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.


