വരാപ്പുഴ:വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന് സാം അറസ്റ്റില്‍. വൈകീട്ട് ആലുവ പോലീസ് കല്ബില് ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ സിഐ അഞ്ചാം പ്രതിയാണ്. കൊലക്കുറ്റം ചുമത്താതെയാണ് ക്രിസ്പിന് സാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്യായമായി ശ്രീജിത്തിനെ തടങ്കലില്‍ വെച്ചു, കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിഐ ക്രിസ്പിന് സാമിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നാല് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാല് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു.