തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാമ്ബസിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍.
കാമ്ബസിനകത്ത് നടക്കുന്ന റാഗിംഗ് അടമുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പ്രതികരിച്ചു. സിദ്ധാര്‍ഥന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. സംഭവത്തില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിദ്ധാര്ഥന് ജീവനൊടുക്കിയ സംഭവത്തില്‍ ആറ് വിദ്യാര്ഥികളെക്കൂടി കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു. കേസില്‍ ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്ത 18 പേരും സസ്പെന്‍ഷനിലായി.


