കൊച്ചി: സ്വര്‍ണകടത്തിനിടെ നെടുബാശ്ശേരി വിമാനത്താവളത്തില്‍ കടത്തുകാരനും കസ്റ്റംസ് ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും സ്വര്‍ണ്ണം കൈമാറിയ ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ യാത്രക്കാരനായ മൂവാറ്റുപുഴ സ്വദേശിേയേയുമാണ് ഡിആര്‍ഐ സംഘം പിടികൂടിയത്.
ആഴ്ചകളായി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു സുനില്‍ ഫ്രാന്‍സിസ്. ബാത്റൂമില്‍ വെച്ച് സ്വര്‍ണം കൈമാറിയതിനുശേഷം അതുമായി പുറത്തുവന്ന സുനില്‍ ഫ്രാന്‍സിസിനെ ഡിആര്‍ഐ സംഘം പിടികൂടി. തൊട്ടുപിന്നാലെ അതിനാനും. സുനില്‍ ഫ്രാന്‍സിസ് നേരത്തെയും സ്വര്‍ണ്ണക്കടത്തിനു കൂട്ടുനിന്നിട്ടുണ്ടന്ന് ഡിആര്‍ഐ സംഘം പറഞ്ഞു.രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു സുനില്‍. ഇരുവരെയും പ്രത്യേക സംഘം ചോദ്യം ചെയ്തുവരികയാണ്. നെടുമ്പാശേരി വഴി കടത്തിയ കിലോ കണക്കിന് സ്വര്‍ണ്ണമാണ് അടുത്തിടെ കണ്ടെത്തിയത്.
കേരളത്തിലെ സ്വര്‍ണകടത്തിലെ പ്രധാന കേന്ദ്രമായി നെടുബാശ്ശേരി മാറിയട്ട് നാളെറെയായി. നിരവധി തവണ സ്ത്രീകളുടെ ടോയ്ലറ്റില് ഉള്‍പ്പെടെ കിലോകണക്കിന് സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എയര്‍ പോര്‍ട്ടിനുള്ളിലെ നിരവധിപേര്‍ക്ക് സ്വര്‍ണകടത്തുമായി ബന്ധമുണ്ടെന്നാണ് വിവരം. സംഘത്തില്‍ പെട്ട എറണാകുളം കോഴിക്കോട് മലപ്പുറം ജില്ലക്കാരുടെ പേരുവിവരങ്ങള്‍ ഇയാളില്‍ നിന്നും ഡി ആര് ഐക്ക് ലഭിച്ചു. ഇത് സംബന്ധിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
നെടുബാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍,