കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് യുവപ്രസാധകക്കെതിരെ കഥാകൃത്ത് വി ആര് സുധീഷ് മാനനഷ്ടക്കേസ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതി 25 ന് പരിഗണിയ്ക്കും. കേസില്‍ അന്ന് വി.ആര്. സുധീഷിന്റെയും സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തും.
പരാമര്‍ശങ്ങള്‍ തന്റെ വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ദോഷകരമായി ബാധിച്ചെന്നും അപകീര്‍ത്തി ഉണ്ടായെന്നും കാണിച്ചാണ് യുവപ്രസധക എം.എ. ഷഹനാസിനെതിരെ അഡ്വ.പി രാജേഷ് കുമാര്‍ മുഖാന്തിരം കേസ് ഫയല്‍ ചെയ്തത്. വി. ആര്. സുധീഷ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നേരത്തെ അഭിഭാഷകന് മുഖേന നോട്ടീസ് അയച്ചെങ്കിലും യുവപ്രസാധക ദുരാരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് വി. ആര്. സുധീഷ് ഹരജിയില്‍ എടുത്തു പറയുന്നുണ്ട്. പറയുന്നു.