നല്ലൊരു സമൂഹത്തെ വര്‍ക്കാന്‍ മകളെ സമൂഹ മര്യാദകള്‍ പഠിപ്പിക്കുമ്പോള്‍ മകനെയും പഠിപ്പിക്കാനുണ്ട് ചിലതൊക്കെ.മകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ അവളെ പഠിപ്പിക്കുമ്പോള്‍ മകനേയും പഠിപ്പിക്കണം അവനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.കേട്ടുകേള്‍വിയില്ലാത്ത പലതുംഅറിയാന് മറ്റു വഴികള്‍ തേടുന്നു അവനിലേ കൗമാരം. ‘ അമ്മയറിയാന്‍ ‘ ചെറുകഥയുമായി സമകാലിക ചുറ്റുപാടുകളിലൂടെ സഞ്ചരിക്കുകയാണ് കൊല്ലം അസീസിയ ഡന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ
⇓സാര്യ വിജയന്.ആദ്യമൊക്കെ അവന് വന്നു തൊടുമ്പോള്‍ ഒരു കൊച്ചു കുട്ടിയുടെ വികൃതിയായി മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളൂ..വിവാഹം കഴിഞ്ഞു ആ വീട്ടിലേയ്ക്ക് ചെന്നു കയറുമ്പോള്‍ അവന് അഞ്ചു വയസ്സ് ആയിരുന്നു.ഇപ്പോ 2 വര്‍ഷം കഴിഞ്ഞു .എന്നോടുള്ള അവന്റെ പെരുമാറ്റം എന്ന് മുതലാണ് ഇങ്ങനെയായി തുടങ്ങിയത് എന്നറിയില്ല.
അരുണ്ണേട്ടന്റെ ചേട്ടന്റെ ഒറ്റ മകന് .ആ വീട്ടിലെ ആദ്യ കുട്ടി,എല്ലാവര്ക്കും ഓമനയായ കുഞ്ഞ്. അവനെ കുറിച്ച് എങ്ങനെയാണ് ?? മറ്റുള്ളവരോട് പറയുക.പറഞ്ഞാല്‍ തന്നെ ആരും വിശ്വസിക്കില്ല.
ആദ്യമൊക്കെ അവന് അടുത്തേയ്ക്ക് വരുമ്പോള്‍ അവനെ ചേര്‍ത്തണച്ചു ഉമ്മ വയ്ക്കുമായിരുന്നു.അപ്പോഴൊന്നും അവനില്‍ ഒരു മാറ്റവും തോന്നിയില്ല.പോക പോക ഒരിക്കല്‍ അവന് കുളിക്കുന്നത് ഒളിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നത് കൈയ്യോടെ പിടികൂടി.ചോദിച്ചപ്പോള്‍ അവന് ചുമ്മാ കളിയ്ക്ക് എന്ന് പറഞ്ഞു ഓടി മറഞ്ഞു.
അതിന് ശേഷം ഒരിക്കല്‍ വസ്ത്രം മാറുന്നത് വന്നു നോക്കി നിന്നു.ഞാന്‍ ശ്രദ്ധിക്കുന്നു എന്നു കണ്ടപ്പോള്‍ ഓടി മറഞ്ഞു.എന്നാല്‍ അകത്തു നിന്നു ഹാളിലേയ്ക്ക് വരും വഴി അവന് ടി .വി കാണുകയായിരുന്നു.പെട്ടെന്ന് ഓട് ലൈംഗിക ചുവയുള്ള പാട്ട് കണ്ട ഉടന്‍ അവനില്‍ ലിംഗോദ്ദാരണം നടന്നു.
ഇത്ര ചെറിയ കുഞ്ഞില്‍ എന്താ? ഇങ്ങനെയൊക്കെ.ഏഴു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞില്‍ ഇത്തരത്തില്‍ …ഞാന്‍ ചാനല്‍ മാറ്റിയ ഉടന്‍ അവന് പുറത്തേയ്ക്ക് ഓടി പോയി.ചേട്ടത്തിയോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ?? എങ്കിലും ഇത് പറയണം.
നേരെ അടുക്കളയിലേയ്ക്ക് ചെന്നു.ഞായറാഴ്ചയായതിനാല്‍ അമ്മ അമ്പലത്തില്‍ പോയി.ഭാഗ്യം അമ്മയോട് പറഞ്ഞാല്‍ അമ്മ ഏത് തരത്തില്‍ എടുക്കും എന്നറിയില്ല.
‘ചേച്ചി’
‘എന്താ അനു’
‘ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ചേച്ചിയ്ക്ക് എന്നോട് ദേഷ്യം തോന്നുമോ??’
‘എന്തിന്,ആദ്യം നീ കാര്യം പറ.’
‘ചേച്ചി ആദിയുടെ സ്വഭാവത്തില്‍ എന്തൊക്കെയോ അപാകതകള്‍ ഉണ്ട് .’
‘കൊച്ചു കുഞ്ഞാകുമ്പോള്‍ കുസൃതികള്‍ ഉണ്ടാകില്ലേ.’
‘ചേച്ചി അതല്ല ചില സമയത്തെ അവന്റെ പെരുമാറ്റം വലിയവരെ പോലെയാ.’
‘നീ ഒന്ന് പോയേ അനു, ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അങ്ങനെയൊക്കെ സ്വാഭാവികമാണ്.അതിങ്ങനെ പറഞ്ഞു കൊണ്ട് നടക്കേണ്ടുന്ന ആവശ്യമില്ല.അവന് വളരുമ്പോള്‍ അത് മാറും.ഞാന്‍ മറന്നു അതൊക്കെ മനസിലാക്കാന്‍ നിനക്ക് എവിടെ കുഞ്ഞ്. അത് പറഞ്ഞു ചേച്ചി മുറിയിലേയ്ക്ക് പോയി.’
ഞാന്‍ അവന്റെ നല്ലൊരു ഭാവി മുന്നില്‍ കണ്ടല്ലേ ചേച്ചിയോട് അങ്ങനെ പറഞ്ഞത്.എന്നിട്ടും ചേച്ചി..കല്യാണം കഴിഞ്ഞു ഇതുവരെ കുട്ടികള്‍ ആകാത്തതില്‍ നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ മാത്രം നേരിട്ടാല്‍ മതിയായിരുന്നു.ഇപ്പോ ചേച്ചിയും.
വൈകുന്നേരം അരുണേട്ടന് വന്നപ്പോള്‍ മടിച്ചാണെങ്കിലും കാര്യം ഞാന്‍ പറഞ്ഞു.ആദ്യം അദ്ദേഹം അത് വിശ്വസിച്ചില്ല,മറ്റൊരു അവസരത്തില്‍ അദ്ദേഹത്തിനും തോന്നിയിട്ടുണ്ടാകണം..കാലങ്ങള്‍ കടന്നു പോയി.ഞങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചു.ഭാഗം വയ്ക്കലിന്റെ ഭാഗമായി ഞങ്ങള്‍ തറവാട്ടില്‍ നിന്ന് മാറി താമസവും തുടങ്ങി.
കാലങ്ങള്‍ക്ക് ശേഷം ഇന്ന് അമ്മു വന്നു പറഞ്ഞത് കേട്ടപ്പോള്‍.എനിക്ക് മനസ്സില്‍ ഒരു ചെറിയ കുറ്റബോധം തോന്നി.
‘അമ്മേ ഇന്ന് ഒരു സംഭവം നടന്നു’
‘എന്താ??’
‘ആദി ചേട്ടനെ പോലീസ് പിടിച്ചു .’
പെട്ടെന്ന് കേട്ടപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു ആദ്യം.
‘എന്തിന്??’
‘ഒരു കൊച്ചുപെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി അത്രേ.എങ്കിലും ചേട്ടന് എങ്ങനെ തോന്നി അമ്മേ.’
ഒരു നിസംഗതയോടെ ഞാനാവളോട് പറഞ്ഞു.
‘പണ്ടവന് ഇങ്ങനെയൊന്നുമായിരുന്നില്ല.’
‘പക്ഷെ ഇപ്പോ ഇങ്ങനെയാണ്? അതെങ്ങനെയ കൂട്ടുകാര്‍ ഒന്നും ശരിയല്ല.’
‘മും’
ഞാന്‍ ഒന്നു മൂളുക മാത്രം ചെയ്തു.മനസ്സില്‍ ഒരു കുറ്റബോധം തോന്നി.അന്ന് ചേച്ചിയോട് പറയുന്ന നേരത്ത് ഞാന്‍ അവനെയും കൊണ്ട് ഒരു കൗണ്‍സിലിംഗിന് പോയാല്‍ മതിയായിരുന്നു.എങ്കില്‍ ഇന്ന് അവനി ഗതി വരില്ലായിരുന്നു.ചെറിയമ്മ ആണെങ്കിലും എന്നിലെ അമ്മ അവനെ നന്നാക്കേണ്ടിയിരുന്നു..
നല്ലൊരു സമൂഹത്തെ വര്‍ക്കാന്‍ മകളെ സമൂഹ മര്യാദകള്‍ പഠിപ്പിക്കുമ്പോള്‍ മകനെയും പഠിപ്പിക്കാനുണ്ട് ചിലതൊക്കെ.മകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ അവളെ പഠിപ്പിക്കുമ്പോള്‍ മകനേയും പഠിപ്പിക്കണം അവനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.കേട്ടുകേള്‍വിയില്ലാത്ത പലതുംഅറിയാന് മറ്റു വഴികള്‍ തേടുന്നു അവനിലേ കൗമാരം. ഒടുവില്‍ അവന് പോലും അറിയാതെ അവന് മറ്റാരോ ആയി മാറുന്നു.അന്നവനെ തിരുത്താന്‍ ശ്രമിക്കാതെ ഞാന്‍ ചെയ്തത് വലിയ തെറ്റാണ് അവനോടും ഈ സമൂഹത്തോടും..