ഡോ.ആര്.വിജയലത രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാര്‍ധക്യം, ആധുനികാനന്തര മലയാള ചെറുകഥകളില്‍ എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്ത്തികേയന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആള്‍സെയിന്റ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.സി.ഉദയകല പുസ്തകം പരിചയപ്പെടുത്തി. കവി ഡോ.ബിജു ബാലകൃഷ്ണന്, ആര്.വിജയലത, ഡോ.റ്റി.ഗംഗ എന്നിവര്‍ സംസാരിച്ചു. 90 രൂപ വിലയുള്ള പുസ്തകം വില്‍പ്പനശാലകളില്‍ ലഭ്യമാണ്.