രാജ്യത്തെ വിവിധ ബാങ്കുകളിലേക്കുള്ള പ്രൊബേഷണറി ഓഫീസര്‍ തസ്തികയുടെ ഒഴിവുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്). നേരത്തെ 1167 പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഐ.ബി.പി.എസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ 250 ഒഴിവുകള്‍ കൂടി കൂട്ടിയിട്ടുണ്ട് ഇപ്പോള്‍. പുതിയ വിജ്ഞാപനം പ്രകാരം മൊത്തം 1417 പ്രൊബേഷണറി ഓഫീസര്‍മാരെ നിയമിക്കും. വിശദമായ വിവരങ്ങള്‍ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.ibps.in ല്‍ ലഭ്യമാണ്.
ഒഴിവുകള്‍ ഇങ്ങനെ:
ബാങ്ക് ഓഫ് ഇന്ത്യ- 734
യു.സി.ഒ ബാങ്ക്- 350
ബാങ്ക് ഓഫ് മഹാരാഷ്ട്ര- 250
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്- 83
യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം 20 മുതല്‍ 30 വയസു വരെ. മൂന്നു ഘട്ടങ്ങളുണ്ടാകും- പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം. പ്രിലിമിനറിയും മെയിന്‍സും ഓണ്‍ലൈന്‍ വഴിയായിരിക്കും നടത്തുക. താല്‍പ്പര്യമുള്ളവര്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഓഗസ്റ്റ് 26 വരെ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 3നാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. നവംബര്‍ 28ന് നടക്കുന്ന മെയിന്‍സ് പരീക്ഷയെഴുതാം. 2021 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും അഭിമുഖം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ibps.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.


