കോഴിക്കോട്: പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളിൽ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയർന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.
വിജ്ഞാപന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ സമാനയോഗ്യതയുള്ളവർക്ക് തത്തുല്യ/ഉയർന്ന യോഗ്യത അവകാശപ്പെട്ട് അപേക്ഷ നൽകാൻ അവസരം നൽകുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്ത് അപേക്ഷ നൽകാൻ യോഗ്യതയില്ലാത്തവരും സമാനയോഗ്യതയില്ലാത്തവരും അപേക്ഷ നൽകുന്നതും കൺഫർമേഷൻ നൽകുന്നതും പിഎസ്സിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നിർദേശം. വിവിധ തസ്തികൾക്ക് നിശ്ചയിച്ചിരിക്കുന്ന തത്തുല്യ/ ഉയർന്ന യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും വിജ്ഞാപനത്തോടൊപ്പം പിഎസ്സി വ്യക്തമാക്കാറുണ്ട്.


