കൊച്ചി: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളില്‍ ഉണ്ടാകാനിടയുളള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും, റ്റി.സി.എം.സി രജിസ്ട്രേഷനും ഉളള ഉദ്യോഗാര്‍ഥികള്‍ rdd-cz.ims@kerala.gov.in ഇ-മെയില്‍ വിലാസത്തിലേക്ക് ഫോണ്‍ നമ്പര്‍ അടങ്ങിയ ബയോഡാറ്റ ഒക്ടോബര്‍ 20-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.
ശമ്പളം പ്രതിമാസം 56395/ രൂപ. സി.എഫ്.എല്‍.റ്റി.സി കളില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കുവാന്‍ സാധ്യതയുളളതിനാല്‍ ജോലി ചെയ്യുവാന്‍ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും സമയവും തീയതിയും ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും.


