സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ജി.ഡി.എം.ഒ, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. സെന്‍ട്രല്‍ ആശുപത്രി, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ എന്നിവിടങ്ങളിലായിരിക്കും നിയമനം.
സി.എം.പി/ ജി.ഡി.എം.ഒ തസ്തികയില്‍ 19 ഉം സ്പെഷ്യലിസ്റ്റ് തസ്തികയില്‍ 21 ഉം ഒഴിവുകളാണുള്ളത്. സി.എം.പി/ ജി.ഡി.എം.ഒ തസ്തികയ്ക്ക് എം.ബി.ബി.എസ് ആണ് യോഗ്യത. സ്പെഷ്യലിസ്റ്റ് തസ്തികയ്ക്ക് എം.ഡി അനസ്തേഷ്യ, എംഡി (മെഡിസിന്), ചെസ്റ്റ് ഫിസിഷ്യന്‍, ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ്, പാതോളജിസ്റ്റ്, മൈക്രോബയോളജിസ്റ്റ് എന്നിവര്‍ക്ക് അപേക്ഷിക്കാം.
spohrd.secr@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 27.


