പുതിയ റേഷന്‍ കാര്‍ഡിനായി ഇനി മുതല്‍ ഓണ്‍ലൈനിലൂടെ എവിടെ നിന്നും അപേക്ഷിക്കാം. ചില താലൂക്കുകളില്‍ പരീക്ഷണാര്‍ഥം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് മുതല്‍ സംസ്ഥാനത്തുടനീളം ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം. പേര് ചേര്‍ക്കല്‍, പേര് മാറ്റല്‍ തുടങ്ങിയവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റ് അപേക്ഷകള്‍ എങ്ങനെ?
സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതുക്കിയ വെബ്സൈറ്റിലാണ് ഓരോ ആള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ അപേക്ഷാഫോമുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. http://www.civilsupplieskerala.gov.in/ എന്ന വെബ്സൈറ്റില്‍ കയറിയാല്‍, e-Services by Citizen എന്ന കോളത്തില്‍ ക്ലിക്ക് ചെയ്താല്‍ രണ്ട് ലോഗിന്‍ രൂപങ്ങള്‍ തുറന്നുവരും. അക്ഷയ ലോഗിന്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവയാണവ.
അപേക്ഷിക്കാന്‍ അക്ഷയ സെന്ററില്‍ പോവണോ?
വേണ്ട. സ്വന്തമായും വീട്ടിലിരുന്നും ചെയ്യാവുന്നതേയുള്ളൂ. സിറ്റിസണ്‍ ലോഗിനില്‍ കയറിയാല്‍ യൂസര്‍ ഐ.ഡിയും പാസ്വേര്ഡും നല്കി ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. ഇതുവരെ വെബ്സൈറ്റില്‍ അക്കൗണ്ടില്ലെങ്കില്‍ താഴെ, Create an Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ടാബ് തുറന്നുവരും. അവിടെ രണ്ട് അപേക്ഷകളുണ്ട്.
പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനു വേണ്ടിയാണോ? എന്ന ചോദ്യത്തിനു നേരെയുള്ള Yes, No ഇതില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷകള്‍ മാറിവരും.
ആന്‍ഡ്രോയിഡ് ആപ്പിലൂടെയും ചെയ്യാം
Ente Ration Card എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെയും മേല്‍പ്പറഞ്ഞ എല്ലാ അപേക്ഷകളും നല്‍കാം. ആപ്പിള്‍ സ്റ്റോറില്‍ ആപ്പ് ലഭ്യമായിട്ടില്ല. വൈകാതെ വരുമെന്നാണ് അറിയിപ്പ്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക