തൊടുപുഴ: അല്‍ അസ്ഹര്‍ ഡന്റല്‍ കോളേജില്‍ അത്യാധുനിക ഡിജിറ്റല്‍ ഡന്റിസ്ട്രി ലാബ് 2025 ആഗസ്റ്റ് 13ന് ഉദ്ഘാടനം ചെയ്യും. നൂതന സാങ്കേതിക വിദ്യകള്‍ ദന്ത ചികില്‍സാ രംഗത്ത് പ്രയോജനപ്പെടുത്തി മെച്ചപ്പെട്ടതും ചിലവ് കുറഞ്ഞതുമായ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും അക്കാദമിക രംഗത്ത് മികവ് പുലര്‍ത്താനും ഡിജിറ്റല്‍ ലാബ് സഹായകമാകുമെന്ന് അല്‍ അസ്ഹര്‍ ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി ജോസഫ്, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. കെ എം പൈജാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
3 -ഡി സംവിധാനങ്ങള്‍, കമ്പൂട്ടര് ഉപയോഗിച്ചുള്ള ഡിസൈന്‍ രീതികള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഡിജിറ്റല്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരും ടെക്നീഷ്യന്മാരും നേതൃത്വം നല്കുന്ന ലാബില്‍ കാഡ് ഡന്റ് ലാബ്( കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഡിസൈന്‍ സംവിധാനം), 3 ഡി പ്രിന്റിംഹ് ലാബ്, ട്രെയിനിംഗ് സെന്റര്‍, സെറാമിക് ലാബ്, ഡിസൈന്‍ സ്റ്റുഡിയോ, മില്ലിങ് യൂണിറ്റ് , മോഡല്‍ നിര്‍മ്മാണം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൃത്രിമ ദന്ത ചികില്‍സ ചികില്‍സ കൂടുതല്‍ കൃത്യതയാര്‍ന്നതും ലളിതവുമായി മാറും.
ഡിജിറ്റല്‍ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം 13ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഡന്റല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. അല്‍ അസ്ഹര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നിര്‍മ്മാണ ജോലികള്‍ നടത്തിയ ടി എന്‍ നാരായണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രോസ്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. അഞ്ജന കുര്യന്, ഇംപ്ലാന്റോളജി വിഭാഗം മേധാവി ഡോ. ചെറിയാന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. അരുണ്‍ ആലപ്പാട്ട് എന്നിവരകും സന്നിഹിതരായിരുന്നു.