തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 349പേരുടെ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവിഭാഗം അറിയിച്ചു.

