ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5.6 ലക്ഷം കടന്നു. ഇതുവരെ 5,66,840 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 418 പേര് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 16,893 ആയി. നിലവില്‍ 2,15,125 പേരാണ് ചികിത്സയിലുള്ളത്. 3,34,821 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 1,69,883 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 88,960 പേര് രോഗമുക്തി നേടി. നിലവില്‍ 73,313 പേരാണ് ചികിത്സയിലുള്ളത്. 7,610 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
അതേസമയം, ഡല്‍ഹിയെ പിന്നിലാക്കി തമിഴ്നാട് വീണ്ടും രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 85,161 പേര്‍ക്കാണ് രോഗബാധ ഉള്ളത്. 2,680 പേരാണ് ഡല്‍ഹിയില്‍ മരണമടഞ്ഞത്.കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈറസ് ബാധയില്‍ രണ്ടാമതുള്ള തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.


