മുവാറ്റുപുഴ- കോവിഡ് പോസറ്റീവ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വാഹന സര്‍വീസ് ഒരുക്കി നല്‍കുകയാണ് യൂത്ത് കോണ്‍ഗ്രസ്, ടെസ്റ്റിനും മരുന്നിനുമായി രോഗികളള്‍ക്ക് ആശുപത്രിയില്‍ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സര്‍വീസ് നല്‍കുക.
കോവിഡ് പോസറ്റീവായി യാത്രക്ക് സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ ആശുപത്രിയില്‍ പോയി വരുന്നതിനായി പ്രത്യകം തയ്യാര്‍ ചെയ്ത സ്വകാര്യ ടാക്സികളെ ആശ്രയിക്കുമ്പോള്‍ വലിയ സാമ്പത്തിക ചിലവ് വരുന്നുണ്ട്, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആളുകള്‍ക്കും സ്വന്തമായി വാഹനമില്ലാത്തവര്‍ക്കും തികച്ചും സൗജന്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നല്കുന്ന ഈ സേവനം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയും ഇരുപത്തിനാലു മണിക്കൂറും ലഭ്യമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സമീര്‍ കോണിക്കല്‍ അറിയിച്ചു.

വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ഡീന്‍ കുര്യാക്കോസ് എംപി
യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസ് ആരംഭിക്കുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ മാത്യു കുഴല്നാടന്, കെ എം സലീം,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, എല്‍ദോ വട്ടക്കാവില്‍,ജില്ലാ നേതാക്കളായ ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളില്‍, സുബാഷ് കടക്കോട്ട്, കബീര്‍ പൂക്കടാശേരില്,റംഷാദ് റഫീഖ്,ജെയിംസ് ജോഷി, ജിന്റോ ടോമി, അലി ഇലഞ്ഞായില്‍, മൂസ മുളവൂര്‍, രൂപന്‍ സേവ്യര്‍,ഷാഫി കബീര്‍,മൊയ്ദീന് ഖുറൈശി തുടങ്ങിയവര്‍ സംസാരിച്ചു. സേവനത്തിനായി 8086332844 എന്ന നമ്പറില്‍ ബന്ധപെടുക..