കേരളത്തില്‍ സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പക്ഷേ, ഇനി ഉണ്ടാകാനാകില്ലെന്നും പറാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ വളരെ കുറച്ച് പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സമൂഹവ്യാപനത്തിന്റെ ക്ലസ്റ്റര്‍ കേരളത്തില്‍ കണ്ടെത്താനായില്ല. എല്ലാ പോസിറ്റീവ് കേസുകളിലും ഒരു സമ്പര്‍ക്ക മെങ്കിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ പെരിഫറല്‍ ന്യൂമോണിയ കേസുകള്‍ വര്ധിച്ചിട്ടി ല്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ ദിവസവും 3000 ത്തോളം പരിശോധനകള്‍ നടത്തുമെന്നും രോഗബാധിതരുടെ എണ്ണം കൂടുന്നതില്‍ ആശങ്ക ഇല്ലെന്നും 15 ശതമാനം പേര്‍ക്ക് മാത്രമേ സമ്പര്‍ക്കത്തിലൂടെ രോഗം ബാധയുണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച് കൊവിഡ് രോഗിയുടെ ജീവന് നിലനിര്‍ത്താനായി പരമാവധി ശ്രമിച്ചി രുന്നുവെന്നും ഉന്നത പ്രമേഹം അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുറച്ച് ദിവസങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന രോഗബാധിതരുടെ വര്‍ധനവ് കൊറോണ വൈറസിന്റെ രണ്ടാം വ്യാപനമാണ്.
ആദ്യം മെയ് വരെ 503 കേസുകള്‍ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. മൂന്ന് മരണവും ഉണ്ടായിരുന്നു. വിദേശങ്ങളില്‍ നിന്നും മറ്റും കൂടുതല്‍ പേര് സംസ്ഥാനത്തേക്ക് എത്തി. ഇവരുടെ വരവ് തടസപ്പെടുത്താന്‍ കഴിയില്ല. പക്ഷേ കര്‍ശനമായി പരിശോധിക്കേണ്ടി വരുന്നു. ഇപ്പോള്‍ കൂടുതല്‍ പേര് എത്തുന്നതും രോഗവ്യാപനം മൂര്‍ധന്യത്തിലെത്തി നില്ക്കുന്ന രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍നിന്നുമാണ്. ഇവിടെനിന്നെല്ലാം വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം കണ്ടെത്തുന്നു. അതിനാല്‍ കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് മരണസംഖ്യ കുറക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


