തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. 10 പേർക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.
രോഗബാധിതരിൽ 33 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 23 പേരും. സമ്പർക്കത്തിലൂടെ ഒരാളും രോഗബാധിതരായി.
പാലക്കാട്-14, കാസർകോട്-4 , കണ്ണൂർ- 7, തൃശ്ശൂർ-6, വയനാട്-2 , കോഴിക്കോട്- 1, മലപ്പുറം-5 , എറണാകുളം-4 , ഇടുക്കി-1 , പത്തനംതിട്ട-6 , കോട്ടയം-1 , കൊല്ലം- 2, ആലപ്പുഴ-3 , തിരുവനന്തപുരം-5 , എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.


