മുവാറ്റുപുഴ: റോട്ടറി ക്ലബ്ബ് മുവാറ്റുപുഴയുടെ വകയായി രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍,മൂവാറ്റുപുഴ ആല്‍ഫ പാലിയേറ്റീവ് കെയറിനു സൗജന്യമായി നല്കി. ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്, ഡോ: കൊച്ചുറാണി, സെക്രട്ടറി ജയന് ജേക്കബ് മാത്യൂ എന്നിവരില്‍ നിന്നും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് അഷറഫ് മാണിക്യം, സെക്രട്ടറി വില്‍സണ്‍ കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.
ചടങ്ങില്‍ എല്‍ദോസ് കെ. തങ്കച്ചന് (കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍), ഫിസിയോതെറാപ്പിസ്റ്റ് ആഫിസ വി. ബഷീര്‍, സൈക്കോളജിസ്റ്റ് ബിബിന എല്‍ദോസ്,കമ്യൂണിറ്റി നേഴ്സുമാരായ സിനി, ആശ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു



