കൊവിഡ് പരിശോധനാ സാമ്പിള്‍ ശേഖരിക്കാന്‍ ദന്ത ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് നിയോഗിക്കുന്നു. കൂടാതെ സാമ്പിള്‍ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്ന ഡോക്ടര്‍മാരെ ഇനി കൊവിഡ് ചികിത്സാ ഡ്യൂട്ടിയിലെക്ക് മാറ്റാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയില്‍ ഒരുങ്ങുന്ന ഇവിടങ്ങളിലേക്ക് ആളുകളെ നിയോഗിക്കും. ഇതിനായി ഓരോ മേഖലയിലും ഡോക്ടര്‍മാരുടെ കരുതല്‍ ശേഖരം കണ്ടെത്താനാണ് ഈ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ നീക്കം. നിരവധി ഡോക്ടര്‍മാരെ കൊവിഡ് സാമ്പിള്‍ ശേഖരിക്കാനായി നിയോഗിച്ചിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആയിരിക്കും ഇനി നിയോഗിക്കുക.

