രാജ്യത്ത് 6,566 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. ഇത് തുടർച്ചയായ ഏഴാം ദിവസമാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം 6,000ത്തിന് മുകളിലെത്തുന്നത്. നിലവിൽ 86,110 പേരാണ് ചികിത്സയിലുള്ളത്. 6,7692 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 194 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,531 ആയി.
മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ സങ്കീർണ്ണമാണ്. 2,190 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെയുള്ള രോഗികളുടെ എണ്ണം 56,948 ആയി ഉയർന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 105 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം നൂറിലേറെ പേർ മരണമടയുന്നത്.


