ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു. രാജസ്ഥാനില്‍ 66 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജയ്പൂര്‍,ജോധ്പൂര്‍, അജ്മീര്‍ ,കോട്ട എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 2328 ആയി. 51 പേരാണ് മരിച്ചത്. മഹാരാ ഷ്ട്രയിലെ ഹസൂര്‍ സാഹിബ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. പഞ്ചാബ് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദില്‍ മാത്രം കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 197 ആയി. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ മരണസംഖ്യ 50 ആയി. ചണ്ഡീഗഡില്‍ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം ഒന്‍പത് പേര്‍ക്ക് രോഗം കണ്ടെത്തി. മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഈവര്‍ഷം നടത്തേണ്ടതില്ലെന്ന് ഉന്നത അധികാര കേന്ദ്രമായ മുക്തി മണ്ഡപ് ശുപാര്‍ശ ചെയ്തു.


