രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനരികെ വരെ എത്തിനില്‍ക്കുന്ന സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിനരികെയാണ്. ഇത് രാജ്യത്തിന് നല്‍കുന്നത് വലിയ ആശ്വാസമാണ്.
ഇതിനുപുറമെ രോഗമുക്തരുടെ നിരക്ക് കൊവിഡ് രോഗികളേക്കാള്‍ മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71,37,229 ആയി. 6,53,717 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 45,149 പോസിറ്റീവ് കേസുകളും 480 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 79,09,960 ആയി. 1,19,014 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,39,309 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു.


