ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,90,401 ആയി. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,637 പേര് രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 407 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 15,301 ആയി. ജൂണ്‍ 25 വരെ 77,76,228 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 2,15,446 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ 1,47,741 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 6,931 പേര് മരണമടഞ്ഞു.
അതേസമയം, ഡല്‍ഹിയില്‍ 73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,429 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1, 753 പേര്‍ക്ക് ജീവന് നഷ്ടമായി. തമിഴ്നാട്ടില്‍ 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 911 പേര് മരണമടഞ്ഞു.


