രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്കടുത്തു. ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍. മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് രോഗബാധ ക്രമാതീതമായി ഉയരുന്നത്. രോഗ മുക്തി നിരക്ക് 75.27 ശതമാനമായി ഉയര്‍ന്നു. അതേസമയം പ്രതിദിന കണക്ക് ഇന്നും അറുപതിനായിരം കടന്നേക്കും.
അണ്‍ലോക്ക് ഡൗണ്‍ 4 ന്റെ മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങും. ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ 11,015 പേര് രോഗ ബാധിതരായി. ആന്ധ്രയില്‍ 8,601ഉം തമിഴ്നാട്ടില്‍ 5967 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 5851 പേരാണ് ഇന്നലെ രോഗബാധിതരായത്.


