തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ നിരീക്ഷണത്തില്‍ പോവുകയും കോവിഡ് പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചത്.