കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന നിരക്കില്‍ മുന്‍പന്തിയില്‍ കേരളം. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കില്‍ കേരളം ദേശീയ തലത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കില്‍ കേരള ത്തിന്റെ സ്ഥാനം ആറാമതാണ്. മരണ നിരക്കിലും രോഗ സ്ഥിരീകരണ നിരക്കിലും ഇപ്പോഴും കേരളം പിന്നിലാണെന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാ ണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച വരെ കേരളത്തില്‍ ദശലക്ഷം പേരില്‍ 17,431 എന്ന തോതില്‍ പരിശോധന നടത്തി. ഡല്‍ഹി (44,897), ജമ്മു-കശ്മീര്‍ (41,572), ആന്ധ്ര (28,607), തമിഴ്നാട് (28,507), അസം (21,091) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നില്‍ ഉള്ളത്. ബിഹാര്‍- 3595, ജാര്‍ഖണ്ഡ്- 6504, യുപി- 7355, മധ്യപ്രദേശ്- 8012, തെലങ്കാന- 8660, ഗുജറാത്ത്–8708 എന്നീ സംസ്ഥാനങ്ങള്‍ പരിശോധനാ തോതില്‍ പിന്നിലാണ്.
കേരളത്തില്‍ വ്യാഴാഴ്ച വരെ 6.12 ലക്ഷം പരിശോധന നടത്തി. നിലവില്‍ സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരത്തിലേറെ പരിശോധന നടക്കുന്നു. വ്യാഴാഴ്ച മാത്രം 23,336 പരിശോധന നടത്തി. പ്രതിദിനം 10 ലക്ഷം പേരില്‍ 140 പരിശോധനയെങ്കിലും വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അത്തരത്തില്‍ നോക്കിയാല്‍ വ്യാഴാഴ്ച കേരളത്തില്‍ 10 ലക്ഷം പേരില്‍ 667 എന്ന തോതില്‍ പരിശോധന നടന്നു. ഏറ്റവും കുറഞ്ഞ രോഗ സ്ഥിരീകരണ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമതുണ്ട്. കേരളത്തിലെ രോഗ സ്ഥിരീകരണ നിരക്ക് 2.62 ശതമാനം മാത്രമാണ്. മഹാരാഷ്ട്ര– 15.77, തെലങ്കാന– 15.77, ഡല്‍ഹി– 14.32, തമിഴ്നാട്– 8.94, ഗുജറാത്ത്– 8.89, ബിഹാര്‍– 7.56, കര്‍ണാടക– 7.49 എന്നീ സംസ്ഥാനങ്ങളാണ് രോഗസ്ഥിരീകരണ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.


