വന്‍ ദുരന്തത്തിലേയ്ക്ക് കൂപ്പു കുത്തുകയാണ് ഇന്ത്യ. പ്രതിദിനം കൊവിഡ് മരണനിരക്കും സ്ഥിരീകരിച്ചവരുടെ എണ്ണവും കൂടുകയാണ്. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 15,968 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി വര്‍ധിച്ചു.
24 മണിക്കൂറിനിടെ 465 പേര് കോവിഡ് ബാധിച്ച് മരിച്ചു. ആകെ കോവിഡ് മരണം 14,476 ആയി. നിലവില്‍ 1,83,022 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 2,58,685 പേര് ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ രോഗമുക്തി 56.7 ശതമാനമാനമായി വര്‍ധിച്ചു.
മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു. മരണം 6500 കടന്നു. ഡല്‍ഹിയില്‍ രോഗികള്‍ 66,000 കടന്നു. മരണം 2301 ആയി. തമിഴ്നാട്ടില്‍ 64000 ആണ് രോഗികളുടെ നിരക്ക്്. മരണസംഖ്യ 840 ആയി.


