തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നും സൂത്രത്തില്‍ അതിര്‍ത്തി കടന്നെത്തിയ യുവാവ് ചപ്പാത്തി ലെത്തിയ യുവാവ് പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിലാണ് യുവാവ് ചപ്പാത്തില്‍ എത്തി യത്. തമിഴ്നാട്ടിലെ ക്വാറന്റൈന് ചട്ടങ്ങള്‍ പാലിക്കാതെയാണ് യുവാവ് അതീവ രഹസ്യമായി അതിര്‍ത്തി കടന്നെത്തിയത്. തമിഴ്നാട്ടിലായിരുന്ന യുവാവിനെ പുലര്‍ച്ചെ വീട്ടില്‍ കണ്ടതോടെ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ചപ്പാത്തിനു സമീപം ആലടിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന യുവാവാണ് ചരക്ക് ലോറിയില്‍ അതിര്‍ത്തി കടന്നെത്തിയത്. ഇയാള്‍ ഒരു മാസം മുന്‍പാണ് സ്വന്തം നാടായ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ വീട്ടിലേക്ക് പോയത്. ലോക് ഡൗണില്‍ മടങ്ങിയെത്താനാവാതെ നാട്ടില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കേരളത്തില്‍ ലോക് ഡൗണ്‍ ഇളവ് ലഭിച്ചതോടെ വര്‍ക്ക് ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കാനാണ് ഇയാള്‍ രഹസ്യമായി അതിര്‍ത്തി കടന്നത്. വെള്ളിയാഴ്ച്ച രാത്രിയില്‍ ആരുമറിയാതെ ചപ്പാത്തിലെ വീട്ടില്‍ എത്തുകയായിരുന്നു.
അതേസമയം ശനിയാഴ്ച്ച പുലര്‍ച്ചെ യുവാവിനെ വീട്ടില്‍ കണ്ട അയല്‍ക്കാര്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ഉപ്പുതറ സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയി ട്ടില്ലെങ്കിലും കോവിഡ് പടര്‍ന്നു പിടിക്കുന്ന തേനിയില്‍ നിന്നും വന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും. തുടര്‍ന്ന് ഇയാളെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.