രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,767 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. 54,440 പേര്‍ക്ക് രോഗം ഭേദമായി. 147 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3867 ആയി. 47,190 പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് കോവിഡ് ബാധിതരില്‍ ഒന്നാം സ്ഥാനത്ത്. 15,512 രോഗികളുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്ത്, ഡല്‍ഹി തുടങ്ങി സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. അതേസമയം, കൊവിഡ് ബാധ ഇരട്ടിയാകുന്ന സന്ദര്‍ഭത്തില്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ക്ക് നാളെ തുടങ്ങുന്നതിനെതിരെ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

